Translate

03 March, 2021

ചെറുതേൻ

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യ ഔഷധം കൂടിയാണ്.


ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.
വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.


പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.



തീപൊള്ളലേറ്റാല്‍ തേന്‍ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും.

തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്‌നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും.

(വരികൾക്ക് കടപ്പാട്)

ശുദ്ധമായ ചെറു തേനിന് contact : +919847988978

24 September, 2020

fraud in olx

The below mentioned address and details are fraud and cheating team in olx and online. Be careful 

Name : Vishal Amal
Address : Swaraswati Niwas Krishna nagar, srno 71/1 , new sanghvi, pune:-411061, India
State : Maharashtra 
City : pune
Pincode : 411061
Tell: 85719 33186
+234 802 686 3727