Translate

09 December, 2017

See what I've posted to Google Maps Level 5 Local Guide https://goo.gl/maps/CKgEH7CKxRq

02 December, 2017

ചിരിയുടെ തമ്പുരാൻ അബിക്ക

ജീവിച്ചിരിക്കുമ്പോൾ നിങ്ങളെ ഒരു നോക്ക് കാണാൻ കഴിയാത്ത ഞങ്ങൾക്ക് ഇപ്പോൾ നിങ്ങൾ മരിച്ച് കഴിഞ്ഞിട്ട് നിങ്ങളെ പുകഴ്ത്തി പറഞ്ഞിട്ട് കാര്യമില്ലല്ലോ.....
ജന മനസ്സുകളുടെ ആഴങ്ങളിൽ നിങ്ങളുണ്ട് സൂപ്പർ സ്റ്റാറായിട്ട് തന്നെ.....
സിനിമകളിലെ അംഗീകാരത്തെക്കാൾ വലുതല്ലേ ഹൃദയങ്ങളുടെ അംഗീകാരം...
ഞങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് നിങ്ങളുടെ ആയുസിന് കണ്ണ് കൊണ്ടതാണോ അതോ ചിരിച്ച് ചിരിച്ച് ഞങ്ങളുടെ ആയുസ്സ് കൂടിയതാണോ....
അറിയില്ല.
എന്തായാലും ചിരിച്ചത് കൊണ്ട് ആയുസ്സ് കൂടുമെങ്കിൽ പലരുടെയും ദീർഘായുസ്സിന് പിന്നിൽ നിങ്ങളുടെ ചിരി ഒരു മരുന്നായിട്ട് മാറിയിട്ടുണ്ടാവണം.....

ചില ജന്മങ്ങളുണ്ട് അവർ ഈ ഭൂമിയിൽ നിന്ന് പോയപ്പോൾ നമ്മൾ ഇവിടെ തനിച്ചായത് പോലെ തോന്നുന്ന ചില ജന്മങ്ങൾ. അവരുടെ ആയുസ്സിന് പകരം നമ്മുടെ ആയുസ്സ് കൊടുത്താലും പകരമാവില്ലാത്തവർ

അബ്ദുൽ കലാം സാറിനെ പോലെ ..

മണി ചേട്ടനെ പോലെ..

അബിക്കയെ പോലെ..

#അബിക്ക_പെര്ത്ത്_ഇഷ്ട്ടം

18 November, 2017

ഇസ്ലാം മതം അടിസ്ഥാനവും തെറ്റിദ്ധാരണകളും

ഒന്നുകിൽ ISIS എന്ന സങ്കടനയിൽ ഉള്ളവർ മണ്ടൻമാർ...
അല്ലെങ്കിൽ ഈ സങ്കടന ഉദേശിക്കുന്നത് അറബി എഴുതിയ കൊടിയുടെ മുന്നിൽ തോക്കും പിടിച്ച് നിന്ന് ഇസ്ലാമിനെ മറ്റുള്ളവരുടെ മുന്നിൽ തീവ്രവാതികളാക്കി ചിത്രീകരിക്കുക.
അങ്ങനെ ലോകത്ത് ഇസ്ലാം ഭീകര സങ്കടനയെന്ന് വരുത്തി തീർക്കുക....
ഇന്ത്യയിൽ മാത്രം ഇങ്ങനെയുള്ള വാർത്തകൾ പ്രചരിപ്പിക്കപെടുന്നതിന്റെ പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട്..
IS തീവ്രവാദികൾ മുസ്ലിം ആയിരുന്നെങ്കിൽ അവർ ഇസ്ലാം മതത്തെ തന്നെ അപമാനിക്കുന്ന പ്രവൃത്തികൾ ചെയ്യുകയും ഇങ്ങനെയുള്ള ഫോട്ടോയും വീഡിയോയും പരസ്യമായി അവർ തന്നെ പ്രചരിപ്പിക്കില്ല.

ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുള്ള ഇസ്ലാമിന്റെ 5 നെടുംതൂണുകൾ ഇവ മാത്രമാണ്......
1. ശഹാദത്ത്
(അല്ലാഹു ഒഴികെ ഒരു ആരാധ്യനും ഇല്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെ‌ന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
2. നിസ്ക്കാരം
3. സകാത്ത് കൊടുക്കുക
4. റമളാന്‍ മാസം വ്രതമനുഷ്‌ഠിക്കുക
5. ക‌അ്‌ബത്തി‌ങ്കല്‍ ചെന്ന് ഹജ്ജ് ചെയ്യുക

മുകളിൽ പറഞ്ഞ 5 കാര്യങ്ങൾ മാത്രമാണ് ഇസ്ലാം മതവിശ്വാസ പ്രകാരം ഒരു മുസ്ലിമിന് ചെയ്യാൻ കൽപിക്കപെട്ടിട്ടുള്ളൂ......
ഒരാള്‍ യഥാര്‍ത്ഥ മുസ്‌ലിമാകണമെങ്കില്‍ മുകളില്‍ പറഞ്ഞ അഞ്ചു സംഗതികളും അവനില്‍ ഒ‌ത്തുകൂടണം. ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ അവന്റെ ഇസ്‌ലാം അപൂര്‍ണ്ണമായിത്തീരും. ഒരു കാര്യം ഇവിടെ വ്യക്തമാക്കാം, ഉദാഹരണത്തിന്‌ ധനികനു മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായ വ്യക്തി അതു കൊടുക്കാതെ വരുമ്പോള്‍ അവന്റെ ഇസ്‌ലാം അപൂര്‍ണ്ണമായിത്തീരുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായ കഴിവ് ഉള്ളവര്‍ക്കേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. ഈ കഴിവ് ഇല്ലാത്ത വ്യക്തി ഹജ്ജ് ചെയ്യാതിരുന്നാല്‍ അവന്റെ ഇസ്‌ലാമിന് ഒരു ന്യൂനതയും സംഭവിക്കുകയില്ല.

IS ൽ ചേരാനും ആട് മേക്കാനും ഇസ്ലാം മതത്തിൽ എവിടെയെയും പറഞ്ഞിട്ടില്ല.

വാട്ട്സാപ്പിലും ഫേസ് ബുക്കിലും വരുന്ന audio ക്ലിപ്പുകൾ  മനസ്സിൽ വർഗീയതയുള്ള വായിൽ നാക്കുള്ള ഏത് മനുഷ്യനും സൃഷ്ടിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ്.
അത്തരത്തിലുള്ള കാര്യങ്ങൾ നോക്കി കൊണ്ട് ഇസ്ലാം മതത്തെ വിലയിരുത്താൻ ശ്രമിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ...
ഖുർആന്റെ മലയാളം പരിഭാഷ ലഭ്യമാണ് വായിച്ച് നോക്കാം, അല്ലാതെ കണ്ണ് പൊട്ടൻ ആനയെ കണ്ടത് പോലെ സ്വർഗത്തിലെ ഹൂറിയുടെ കഥയുമായി വരുന്നവരോട് മറ്റൊന്നും പറയാനില്ല. ഇസ്ലാം ഇന്ത്യയിൽ മാത്രമുള്ള മതമല്ല.

ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യ വംശങ്ങളിലും മുസ്‌ലിംകൾ ഉണ്ട്. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ്.

http://www.ariyuka.com/ഇസ്ലാം-മതം/

12 October, 2017

കേരളം എന്റെ കേരളം

കുഞ്ഞായിൻ മുസ്‌ലിയാരും മങ്ങാട്ടച്ചനും ഞങ്ങളോട് സൗഹൃദത്തിന്റെ കഥകൾ മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്..
ഗാന്ധിജി ഞങ്ങളോട് അഹിംസയാണ് പഠിപ്പിച്ച് തന്നത്
ശ്രീ നാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് പഠിപ്പിച്ച് തന്നത്
ഓണത്തിന് മാവേലി നാട് കാണാൻ വരാറുണ്ട് എന്നാണ് ഞങ്ങൾ പഠിച്ചത്
കേരളം ഇഷ്ടമല്ലാത്തവർ ഗുജറാത്തിലേക്കോ UP യിലേക്കോ പോവട്ടെ.
കേരളത്തിൽ ജനിച്ച് വളർന്നിട്ടും അധികാരം കയ്യടക്കാൻ വേണ്ടി മാത്രം ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ സ്വന്തം നാടിനെ കുറ്റം പറയുന്ന വർഗീയ വിഷ ജന്തുക്കൾ അറിയാൻ......
എന്തു കൊണ്ടെന്നാൽ,
കേരളം വിട്ടാൽ പിന്നെ ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനത്തെയും സ്ഥിതി പറയാതിരിക്കുകയാണ് നല്ലത്.
ജനങ്ങൾക്ക് ബുദ്ധിയുണ്ട് പക്ഷെ ചിന്തിക്കാനുള്ള വിവരം ലവലേശമില്ല.
ഇന്നും മനുഷ്യരെ ജാതിയുടെ പേരിൽ വേർതിരിച്ച് കാണുന്നു.
പണമുള്ളവർക്ക് എന്ത് ചെയ്തിട്ടും വോട്ട് നേടി ജയിക്കാൻ കഴിയും.
ഭരണ കർത്താക്കൾ പോലും നഗ്ന സന്യാസിമാരെയും ആൾ ദൈവങ്ങളെ പൂജിക്കുന്നു.
വിദ്യാഭ്യാസമില്ല നല്ല പാർപ്പിടമില്ല നല്ല ഭക്ഷണമില്ല.
ജീവനും സ്വത്തിനും സംരക്ഷണമില്ല.
ഭക്ഷണ സ്വാതന്ത്യമില്ല അഭിപ്രായ സ്വാതന്ത്ര്യമില്ല.
കക്കൂസില്ലാത്തതിനാൽ ഇന്നും റെയിൽവേ ട്രാക്കുകൾ തന്നെ ആശ്രയം.
കാളവണ്ടികളിൽ നിന്ന് കരകയറാത്ത പുരോഗമനമില്ലാത്ത സമൂഹം.
ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെയാണ് അവിടെയൊക്കെ ഏത് മന്ദബുദ്ധികളും ഇലക്ഷനിൽ ജയിക്കുന്നത്.
എന്നാൽ കേരളത്തിൽ,
അതായത്
മലയാളികൾക്ക് ബുദ്ധിയും വിവരവും കൂടുതലാണ്. പ്രത്യേകിച്ച് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി വളരെ വളരെ കൂടുതലാണ്.
അതു കൊണ്ട്
കേരളത്തിൽ സ്നേഹത്തോടെ കഴിയുന്ന ജനങ്ങളെ മത വർഗീയത പറഞ്ഞ് ഭിന്നിപ്പിച്ച് അധികാരം കൈയടക്കാൻ സങ്കികൾ നടന്നിട്ട് കാര്യമുണ്ടാവില്ല.
മർക്കട മുഷ്ടി കാട്ടിയും പണക്കൊഴുപ്പ് കാട്ടിയും കലാപങ്ങൾ നടത്തിയും ഇന്ത്യ മുഴുവൻ നിങ്ങൾ ഭരിച്ചാലും ദൈവത്തിന്റെ സ്വന്തം നാട് കേരളം നിങ്ങൾക്ക് കിട്ടുകയില്ല.
ഇനി കേരളം ഇഷ്ടമല്ലാത്തവർ ഗുജറാത്തിലേക്കോ UP യിലേക്കോ പോവട്ടെ, മതേതരത്വവും ജനാധിപത്യവും പിന്നെ കേരള നാട്ടിന്റെ സംസ്കാരങ്ങളും ഇഷ്ടമുള്ളവർ സഖാക്കളും കോൺഗ്രസും മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഇങ്ങനെയൊക്കെ ജീവിക്കട്ടെ.
ഞങ്ങൾ അന്ന് ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചപ്പോൾ മതങ്ങൾ ഒരു തടസമായിരുന്നില്ല, എന്നാൽ ഇന്ന് നിങ്ങൾ കുട്ടികളുടെ മനസിൽ പോലും ഹിന്ദു എന്നും മുസ്ലിം എന്നും വേർതിരിവുകൾ നടത്തി തുടങ്ങി.
ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനികളും ഇടകലർന്ന് ജീവിക്കുന്ന നാടാണ്. ഓണവും പെരുന്നാളും ക്രിസ്തുമസും ഒന്നിച്ച് ആഘോഷിക്കുന്ന നാടാണ്.
പറ്റുമെങ്കിൽ
മെട്രോ ഉത്ഘാടനം ജനരക്ഷായാത്ര എന്നൊക്കെ പറഞ്ഞ് യോഗികളെയും അമിട്ട്കളെയും ഇങ്ങോട്ട് കെട്ടി എഴുന്നള്ളിക്കാതിരിക്കുക.

28 May, 2017

പൂമരം.

അകലെയെങ്ങോ ബാക്കിയായ മുത്തശ്ശി
മരചില്ലകളിൽ പൂക്കൾ വസന്തം പൊഴിച്ചതറിഞ്ഞെത്തിയ ശലഭങ്ങൾ പൂമരത്തിന് ചുറ്റും നൃത്തം ചെയ്യുന്നതും കറുമ്പികുയിലുകൾ പാട്ടു പാടുന്നതും പഞ്ചവർണ്ണക്കിളികൾ കലപില കൂട്ടി പാറി പറന്നതും.....
പിന്നീടെപ്പോഴോ പൂമണം തേടി വന്ന തെക്കന്നം കാറ്റിനൊപ്പം കാലം തെറ്റി പയ്ത തുലാമഴയിൽ ആ പൂക്കളെല്ലാം പൊഴിഞ്ഞപ്പോൾ വീണ്ടും അനാഥമായി മാറിയ മുത്തശ്ശി മരം.

കള്ളനാണയങ്ങൾ

കേരളത്തെ ഇന്ത്യയിൽ നിന്നും ഒഴിവാക്കി തരാൻ പറ്റുമോ......
ഞങ്ങൾ കേരളം പുതിയ രാജ്യമായി മാറ്റിക്കൊള്ളാം, ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒന്നിച്ച് നടക്കുന്ന ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് കഴിക്കുന്ന ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്ന പശുവിന് വേണ്ടി മനുഷ്യരെ കൊല്ലാത്ത, സ്വന്തം ഭാര്യയുടെ ശവം ചുമക്കേണ്ടി വരാത്ത, ജാതിയുടെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലാത്ത സ്വാതന്ത്ര്യമുള്ള കേരളം.
ഇനി നമുക്ക് സ്വന്തം രാജ്യത്തിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാം...
അനങ്ങിയാൽ അതിർത്തി പട്ടാളം..
പശുവിന് ആധാർ..
പട്ടിയെ കൊന്നാൽ കേന്ദ്രം മേനകാ..
രാജ്യസ്നേഹം സങ്കികളുടെ മാത്രം കുത്തക..
ഭാരത മാതാ കീ എന്ന് വിളിച്ചാൽ എല്ലാമായി..
ഇന്ത്യ നേരിടുന്ന എറ്റവും വലിയ പ്രശ്നം ബീഫ്..
ധൈര്യമുണ്ടോ നിങ്ങൾക്ക്, വിവരമുള്ള പ്രഭുദ്ധരായ ജനങ്ങൾ താമസിക്കുന്ന കേരളത്തിൽ വന്ന് ജയിച്ച് കാണിക്കാൻ. അല്ലാതെ ചാണകം തിന്നുന്ന ജനങ്ങളുടെ വോട്ട് നേടി ജയിച്ചതിന്റെ അഹങ്കാരം കേരളത്തിൽ കാണിക്കേണ്ട
എന്റെമ്മോ
എന്തൊരു തോൽവി
എന്തൊരു ദാരിദ്ര്യം
ഇനി ഭാരത മാതാ ഇല്ല
only
കേരള മാതാ കീ ജയ്.....