Translate

12 October, 2017

കേരളം എന്റെ കേരളം

കുഞ്ഞായിൻ മുസ്‌ലിയാരും മങ്ങാട്ടച്ചനും ഞങ്ങളോട് സൗഹൃദത്തിന്റെ കഥകൾ മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്..
ഗാന്ധിജി ഞങ്ങളോട് അഹിംസയാണ് പഠിപ്പിച്ച് തന്നത്
ശ്രീ നാരായണ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് പഠിപ്പിച്ച് തന്നത്
ഓണത്തിന് മാവേലി നാട് കാണാൻ വരാറുണ്ട് എന്നാണ് ഞങ്ങൾ പഠിച്ചത്
കേരളം ഇഷ്ടമല്ലാത്തവർ ഗുജറാത്തിലേക്കോ UP യിലേക്കോ പോവട്ടെ.
കേരളത്തിൽ ജനിച്ച് വളർന്നിട്ടും അധികാരം കയ്യടക്കാൻ വേണ്ടി മാത്രം ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ സ്വന്തം നാടിനെ കുറ്റം പറയുന്ന വർഗീയ വിഷ ജന്തുക്കൾ അറിയാൻ......
എന്തു കൊണ്ടെന്നാൽ,
കേരളം വിട്ടാൽ പിന്നെ ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനത്തെയും സ്ഥിതി പറയാതിരിക്കുകയാണ് നല്ലത്.
ജനങ്ങൾക്ക് ബുദ്ധിയുണ്ട് പക്ഷെ ചിന്തിക്കാനുള്ള വിവരം ലവലേശമില്ല.
ഇന്നും മനുഷ്യരെ ജാതിയുടെ പേരിൽ വേർതിരിച്ച് കാണുന്നു.
പണമുള്ളവർക്ക് എന്ത് ചെയ്തിട്ടും വോട്ട് നേടി ജയിക്കാൻ കഴിയും.
ഭരണ കർത്താക്കൾ പോലും നഗ്ന സന്യാസിമാരെയും ആൾ ദൈവങ്ങളെ പൂജിക്കുന്നു.
വിദ്യാഭ്യാസമില്ല നല്ല പാർപ്പിടമില്ല നല്ല ഭക്ഷണമില്ല.
ജീവനും സ്വത്തിനും സംരക്ഷണമില്ല.
ഭക്ഷണ സ്വാതന്ത്യമില്ല അഭിപ്രായ സ്വാതന്ത്ര്യമില്ല.
കക്കൂസില്ലാത്തതിനാൽ ഇന്നും റെയിൽവേ ട്രാക്കുകൾ തന്നെ ആശ്രയം.
കാളവണ്ടികളിൽ നിന്ന് കരകയറാത്ത പുരോഗമനമില്ലാത്ത സമൂഹം.
ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെയാണ് അവിടെയൊക്കെ ഏത് മന്ദബുദ്ധികളും ഇലക്ഷനിൽ ജയിക്കുന്നത്.
എന്നാൽ കേരളത്തിൽ,
അതായത്
മലയാളികൾക്ക് ബുദ്ധിയും വിവരവും കൂടുതലാണ്. പ്രത്യേകിച്ച് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി വളരെ വളരെ കൂടുതലാണ്.
അതു കൊണ്ട്
കേരളത്തിൽ സ്നേഹത്തോടെ കഴിയുന്ന ജനങ്ങളെ മത വർഗീയത പറഞ്ഞ് ഭിന്നിപ്പിച്ച് അധികാരം കൈയടക്കാൻ സങ്കികൾ നടന്നിട്ട് കാര്യമുണ്ടാവില്ല.
മർക്കട മുഷ്ടി കാട്ടിയും പണക്കൊഴുപ്പ് കാട്ടിയും കലാപങ്ങൾ നടത്തിയും ഇന്ത്യ മുഴുവൻ നിങ്ങൾ ഭരിച്ചാലും ദൈവത്തിന്റെ സ്വന്തം നാട് കേരളം നിങ്ങൾക്ക് കിട്ടുകയില്ല.
ഇനി കേരളം ഇഷ്ടമല്ലാത്തവർ ഗുജറാത്തിലേക്കോ UP യിലേക്കോ പോവട്ടെ, മതേതരത്വവും ജനാധിപത്യവും പിന്നെ കേരള നാട്ടിന്റെ സംസ്കാരങ്ങളും ഇഷ്ടമുള്ളവർ സഖാക്കളും കോൺഗ്രസും മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഇങ്ങനെയൊക്കെ ജീവിക്കട്ടെ.
ഞങ്ങൾ അന്ന് ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചപ്പോൾ മതങ്ങൾ ഒരു തടസമായിരുന്നില്ല, എന്നാൽ ഇന്ന് നിങ്ങൾ കുട്ടികളുടെ മനസിൽ പോലും ഹിന്ദു എന്നും മുസ്ലിം എന്നും വേർതിരിവുകൾ നടത്തി തുടങ്ങി.
ഇവിടെ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനികളും ഇടകലർന്ന് ജീവിക്കുന്ന നാടാണ്. ഓണവും പെരുന്നാളും ക്രിസ്തുമസും ഒന്നിച്ച് ആഘോഷിക്കുന്ന നാടാണ്.
പറ്റുമെങ്കിൽ
മെട്രോ ഉത്ഘാടനം ജനരക്ഷായാത്ര എന്നൊക്കെ പറഞ്ഞ് യോഗികളെയും അമിട്ട്കളെയും ഇങ്ങോട്ട് കെട്ടി എഴുന്നള്ളിക്കാതിരിക്കുക.

No comments:

Post a Comment